2012 ജൂലൈ 6, വെള്ളിയാഴ്‌ച

 ഇന്നത്തെ ചിന്താവിഷയം

  ഇന്ന് രാവിലെ നടക്കാന്‍ പോയപ്പോള്‍ ആരെ ആണാവോ  കണി കണ്ടത്?  രാവിലെ തന്നെ പൈപ്പിലെ  വെള്ളം നിന്നു. ഒന്ന് കഴിച്ച പത്രം കഴുകാന്‍  പോലും വെള്ളം ഇല്ല.  മുഴുവന്‍ അടുക്കളയില്‍ കൂടി ഇട്ടു. കാര്യം എന്താണെന്നു ആരായാന്‍  മുകളിലത്തെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അവിടെ ഇന്നലെ മുതലേ വെള്ളം ഇല്ല.  പാവം ഭാര്യയും ഭര്‍ത്താവും അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ ,വിറങ്ങലിച് ഇരിക്കുന്നു. പിന്നെ ഞാന്‍ അധികം അവിടെ നിന്നില്ല... ഓടി താഴേക്ക് വന്നു.. പിന്നെ വെറുതെ .ഇരിപ്പായി... കുറച്ച കഴിഞ്ഞപ്പോള്‍ ടിവി തുറന്നു നോക്കി. നല്ല ഒരു ഫിലിം. എനിക്ക് സന്തോഷം ആയി.... ഞാന്‍ ഇരുന്നു കാണാന്‍ തുടങ്ങി. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് തോനി ചോറു കഴിച്ച കൊണ്ട് കാണാമെന്നു. അങ്ങനെ ഞാന്‍ ചോറും തൈരും അച്ചാറും നല്ല മത്തിക്കറിയും ഒക്കെ ഫ്രിട്ഗില്‍ നിന്ന്  എടുത്ത്   സാവധാനം കഴിക്കാന്‍ തുടങ്ങിയതും പെടീന്നു ടിവി ഓഫ്‌ ആയി എന്ത് ചെയ്തിട്ടും ഓണ്‍ ആകുന്നില്ല...  ആകെ ഒരു മൂഡ്‌ ഓഫ്‌.... ഇനി എന്ത് ചെയും... എന്തായാലും നെറ്റ് എടുത്ത് ഒന്ന് നോക്കാമെന്ന് വിചാരിച് ...ഇവിടെ എത്തി... ഇങ്ങനെ കുത്തി .കുറിക്കുന്നു..    നല്ല മഴക്കാര് ഉണ്ട്.... അയ്യോ കറന്റ്‌ .പോയല്ലോ...  എന്റെ ലപിന്റെ ബാറ്റെര്യും ഇപ്പോള്‍ തീരും.... ഇത്രയും മനോഹരമായ ദിവസം ഇനി ഉണ്ടാവരുതേ ....കര്‍ത്താവേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ