ഇന്ന് ജ്യോതിഷത്തിന്റെ ഒരു ബുക്ക് വായിച്ചു... ജ്യോതിഷത്തില്‍ ഒന്നും വിശ്വാസം ഇല്ലാത്ത ഞാന്‍ അല്പം പുച്ച്ഹത്തോടെ ആണ് വായിക്കാന്‍ തുടങ്ങിയത് എങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് വല്ലാത്ത ഇഷ്ടം തോനി.... യഥാര്‍ത്ഥ ജ്യോതിഷം പരിഹാര കര്‍മങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാന്‍ ഭക്തന്മാരെ പ്രേരിപ്പിക്കുന്നത് അല്ലെന്നും അവരുടെ മനസ്സില്‍ പവിത്രമായ ഭക്തി ജനിപ്പിക്കുന്നത് ആണെന്നും കണ്ടു...യഥാര്‍ത്ഥത്തില്‍ അതല്ലേ ശരി... എനിക്ക് വല്ലാത്ത ഒരു സന്തോഷം തോനുന്നു....ഒരു പുതിയ അറിവ് ലഭിച്ചല്ലോ.... പിന്നെ ഭവിഷ്യപുരാണത്തില്‍ ശ്രേഷ്ടമായ കര്മങ്ങളെ പറ്റി പറയുന്നതും അതില്‍ ഉദ്ധരിച് കണ്ടു. അതായത് വൃദ്ധരായ ബന്ധുവോ അടുത്ത സുഹൃത്തോ വാര്‍ധക്യ കാലത്ത് ദുരിതാവസ്തയിലായതായി അറിഞ്ഞാല്‍ അവര്‍ക്ക് അന്ന വസ്ത്രാദികള്‍ നല്‍കി ആശ്രയം നല്‍കുന്നതും പരിച്ചരിക്കുന്നതും ഏഴു ജന്മങ്ങളിലെ പാപം തീര്കുമെന്നു അതില്‍ പറഞ്ഞിരിക്കുന്നു.... ഇന്നത്തെ കാലത്ത് ഇതൊക്കെ എത്ര പേര്‍ ചെയ്യൂന്നുണ്ട് ?? സ്വന്തം മാതാ പിതാക്കളെ വാര്ധക്യാവസ്ഥയില്‍ ശുശ്രുഷിക്കാന്‍ പോലും പലര്ക്കും സമയം ഇല്ലാ... തന്റെ സുഖകരമായ ജീവിതത്തിനു വിഷമം ഉണ്ടാക്കുന്ന എന്തെങ്കിലും വന്നാല്‍ ഉടനെ ഒരു ജ്യോത്സ്യനെ കണ്ടു ദോഷ പരിഹാരാര്‍ത്ഥം വന്‍ പണം ചിലവാക്കി പൂജകളൊക്കെ നടത്തുന്നതാണ് ഇന്നത്തെ പരിഷ്കൃത ജനത... എന്നാല്‍ തന്റെ ചെറിയ ഒരു സഹായം കൊണ്ട് ജീവിതത്തിലേക്ക് കരകയരാവുന്ന സഹജീവിയെ പറ്റി ഓര്‍ക്കാരില്ലാ... അവന്റെ വിഷമങ്ങളെ കാണാറില്ല... പിന്നെ എത്ര പൂജ ചെയ്താലും എന്താണ് പ്രയോജനം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ