2012 ജൂലൈ 18, ബുധനാഴ്‌ച

എനിക്ക് ഇന്ന് പറയാനുള്ളത് ഇന്ന് കണ്ട ഫില്മിനെ പറ്റി ആണ്. മരിക്കാന്‍ കിടക്കുന്ന കാന്‍സര്‍ രോഗിയില്‍ ലോകം സഹതാപം കാണുന്നു. ഭാര്യ മറ്റൊരു ജീവിതത്തിനായി കൊതിക്കുന്നു.... മരിക്കാന്‍ പോകുന്ന അയാള്‍ ഭാര്യയോട് മറൊരാലോടൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നു. അവര്‍ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങുന്നു. പക്ഷെ അദ്ഭുതം എന്ന് പറയട്ടെ... അയാള്‍ സമര്‍ത്ഥനായ ഒരു വൈദ്യന്റെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നു... പക്ഷെ അയാളുടെ കാല്‍ക്കീഴിലെ ലോകം ഒരുപാട് മാറി പോയിരുന്നു... ഭാര്യ പുതിയ ജീവിതവുമായി ഇനങ്ങിക്കഴിഞ്ഞിരുന്നു... ഒരു തിരിച്ച വരവ് അവള്‍ക്ക് അസാദ്യം ആയിരുന്നു... അവന്റെ മരണം ആഗ്രഹിച്ചവര്‍ അവനെ പിന്നീട് സ്വീകരിക്കുന്നില്ല... ഒടുവില്‍ അവന്‍ തിരിച്ച അസുഖം വരാന്‍ ആഗ്രഹിക്കുന്നു... ഇത് കണ്ടു കഴിഞ്ഞപ്പോള്‍ ജീവിതത്തെ പറ്റി ഒരുപാട് ചിന്തിച്ചു... നമ്മള്‍ ആരെ സ്നേഹിക്കുന്നതും നമുക്ക് വേണ്ടി തന്നെ ആണ്... ഒരാള്‍ മരിക്കരുതെന്നു ആഗ്രഹിക്കുന്നത് നമ്മളുടെ കൂടെ ഉണ്ടാകാനാണ്... അതായത് നമ്മളുടെ സുഖതിനാണ്.. അയാളില്ലാതെ ജീവിക്കാന്‍ സുഖം കണ്ടെത്തിയാല്‍ പിന്നെ അയാളെ പറ്റി നാം ചിന്തിക്കുന്നില്ല... അതാണ്‌ ലോകം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ