2012 ജൂലൈ 19, വ്യാഴാഴ്‌ച

ഇന്ന് എന്തോ മനസ് ബ്ലാങ്ക് ആണ്... പക്ഷെ ബ്ലോഗില്‍ എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ഒരു വല്ലായ്മ ആണ്... കാരണം ഇത് എന്റെ ഡയറി ആണല്ലോ.. രാമായണ മാസം ഒക്കെ തുടങ്ങിയിരിക്കുകയല്ലേ...  ഞാനും വായിക്കാന്‍  തുടങ്ങി... ഞാന്‍ കഴിഞ്ഞ 3 വര്ഷം ആയി വായിക്കുന്നു... പക്ഷെ ഇത്തവണ എന്തോ ഒരു സുഖം.... ഓരോ വാകിലും എനിക്ക് അതിന്റെ അനുഭൂതി അറിയാന്‍ പറ്റുന്നുണ്ട്....  മനസിലുള്ള വേദനകളും മറ്റു വികാരങ്ങളും കുറയുന്നത് കൊണ്ടാകും... ഇനിമുതല്‍ എല്ലാ വര്‍ഷവും ദൈവം സഹായിച്ചാല്‍ എനിക്ക് വായിക്കാന്‍ പറ്റും..  എനിക്ക് അല്പം ദൈവ വിശ്വാസം ഒക്കെ തോന്നാന്‍ തുടങ്ങി... ചിലപ്പോള്‍ അത് എന്റെ സാഹചര്യം കൊണ്ടാകും... അല്ലെങ്കില്‍ വിശ്വാസമുള്ള മനസിന്റെ നിതാന്ത സാന്നിധ്യം....  ചില കാര്യങ്ങള്‍ അനുഭവത്തില്‍ വന്നാലും അത് മനസിലാക്കി തരാന്‍ ഒരാള്‍ വേണ്ടി വരും.. ചിലപ്പോള്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ അനുഭവം വേണ്ടി വരും...  അന്തിമ ഫലം നന്മ ആയിരിക്കുകയും ചെയും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ