വിസ്മൃതി
ജീവിതത്തില്‍ ഉണ്ടായ ഒട്ടപ്പെടളിനും വേദനകള്‍ക്കും ശേഷം ഒരു മാറ്റം ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.... അതുകൊണ്ട് അച്ചനുണ്ടായ സ്ഥലം മാറ്റം എനിക്ക് വല്ലാതെ ആശ്വാസം ആയി... എന്നെക്കാള്‍ കൂടുതല്‍ അച്ഛനും അമ്മയ്ക്കും.... ഒരുപാട് പ്രതീക്ഷകളോടെ വളര്‍ത്തിയ, മകള്‍ ഇങ്ങനെ വിഷാദവതി ആയിരിക്കുന്നത് കാണാന്‍ ഏതു മാതാപിതാക്കല്‍ക്കാന് ഇഷ്ടം ഉണ്ടാകുക... എന്നെ സംബന്ധിച്ച ഇത് ഒരു ഒളിച്ചോട്ടം തന്നെ... അല്ലെങ്കില്‍ തന്റെ കൂട്ടുകാരനെ വിധി തട്ടിയെടുത്ത സ്ഥലത്ത് ഒരു നിമിഷം പോലും ജീവിക്കാന്‍ എനിക്ക് പറ്റാത്ത അവസ്ഥ ആയിരുന്നു.... കുറച്ചു കൂടി അവിടെ തങ്ങിയാല്‍ ഞാന്‍ തന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്ക് മാറിയേനെ.... ഈ കുറഞ്ഞ കാലത്തിന്റെ ഇടക്ക് എന്തൊക്കെ ആണ് സംഭവിച്ചത്... എന്റെ ജീവിതം തന്നെ മാറിപ്പോയി... എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്റെ എല്ലാമായിരുന്നവന്‍ പത്രത്തിലെ ചരമക്കൊളത്തിലെ ഒരു പൊട്ടു മാത്രം ആയിപ്പോകുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നു... അതില്‍ അവനു കൊച്ചുകുഞ്ഞിന്റെ മുഖം ആയിരുന്നു...
അച്ഛന്റെ കൂട്ടുകാരന്റെ മകന്‍ ആയിരുന്നെങ്കിലും അവന്‍ എനിക്ക് എല്ലാം ആയിരുന്നു...ചെറിയ പ്രായത്തില്‍ തുടങ്ങിയ സൌഹൃദം ... ഒരു കൂടപ്പിരപ്പില്ലാത്ത എനിക്ക് അവന്‍ എല്ലാം ആയിരുന്നു ... അങ്കിള്‍ എന്നും വീട്ടില്‍ വരുമായിരുന്നു ... പിന്നീട് എപ്പോളോ ആ വരവ് നിലച്ചു ... അമ്മയോട് പലപ്പോളും അങ്കിള്‍ വരാത്തതിന്റെ കാരണം ഞാന്‍ തിരക്കിയിട്ടുണ്ട്....
അപ്പോള്‍ അമ്മ എന്നെ ഒന്ന് നോക്കും.... ആ മുഖത്തുള്ള വികാരം എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല... മുതിര്‍ന്നവര്‍ തമ്മില്‍ പിണക്കം ഒക്കെ പതിവാണല്ലോ.... എന്നാലും വര്‍ഷങ്ങളോളം പിണങ്ങി ഇരിക്കാന്‍ കൂട്ടുകാര്‍ക്ക് പറ്റുമോ ...
അങ്കിള്‍ വരാതായ ശേഷവും അവന്‍ എന്നും എന്നെ കാണാന്‍ വരുമായിരുന്നു.... പക്ഷെ അതിനു ശേഷം അവനും ചില മാറ്റ ങ്ങള്‍ ഉണ്ടായി... പിന്നീട് അവന്‍ ആരോടും സംസാരിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല....... ചെറുപ്പത്തില്‍ ഇത്രയും വായാടിയായ എന്റെ കൂട്ടുകാരന്‍ എന്ന് മുതലാണ് ഇത്രക്ക് അന്തര്‍മ്ഖനായതെന്നു ഞാന്‍ അല്ഭുദപ്പെട്ടിട്ടുണ്ട്... അവന്‍ അന്തര്മുഖന്‍ അല്ല അവന്റെ ലോകം എന്നിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടതാണ്... എന്റെ മുന്നില്‍ അവന്‍ എന്നും വായാടി ആയിരുന്നു... കോരിച്ചൊരിയുന്ന മഴ പോലെ അവന് സംസാരിക്കുമ്പോള്‍ ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കും.
ഞാന്‍ ഒന്നും ചോദിക്കാറില്ല ... എന്റെ ചോദ്യങ്ങളുടെ ഉത്തരം അവന്‍ ആയിരുന്നു ... അവന്‍ മാത്രം.... അവന്റെ കണ്ണില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നിരുന്നു .... ഈ ലോകത്തെ മറന്നിരുന്നു...
എന്റെ സാമീപ്യം അവന്‍ എത്ര ഇഷ്ടപ്പെട്ടിരുന്നുവോ അത്രയും അവന്‍ മറ്റുള്ളവരുടെ നിഴല്‍ പോലും വെറുത്തിരുന്നു... രാവോ പകലോ നോക്കാതെ എന്റെ മുറിയില്‍ കയറി വരുന്നത് അമ്മയ്ക്കും അച്ഛനും ഇഷ്ടം അല്ലെന്നു കരുതി ആകാം .... അവരുടെ കാലൊച്ച കേള്‍ക്കുമ്പോലെ അവന്‍ എവിടെയോ മറഞ്ഞിരുന്നു ... എന്നെ തനിയെ ആക്കി കൊണ്ട്.... എന്റെ മുഖത്തെ പ്രകാശം കാണുമ്പോളോക്കെ അമ്മ എന്നെ പിടിച്ച പൊട്ടി കരയും... അമ്മയെ വിട്ടു ഞാന്‍ ഒരിക്കലും അവന്റെ കൂടെ പോകില്ല എന്ന് പറഞ്ഞു ഞാന്‍ അമ്മയെ സമാധാനിപ്പിക്കും.... അപ്പോള്‍ എനിക്ക് അവനോടു വല്ലാത്ത ദേഷ്യം വരും.... അവന്‍ അവന്റെ അമ്മയെ എങ്കിലും സ്നേഹിച്ചിരുന്നെങ്കില്‍... ഒരു ദിവസം അവര്‍ എന്റെ വീട്ടില്‍ വന്നു ഒരുപാട് കരഞ്ഞു... അമ്മയോട് എന്തൊക്കെയോ രഹസ്യം പറയുന്നത് കേട്ടു... എന്നെ കണ്ട ഉടനെ അവര്‍ പൊട്ടിക്കരഞ്ഞു.... മോളോട് എനിക്ക് അസൂയ തോനുന്നു എന്നൊക്കെ പറഞ്ഞു.... അന്ന് അവനോട ഞാന്‍ കുറെ നേരം പിണങ്ങി കിടന്നു.... അവന്‍ എന്റെ കണ്ണീര്‍ തുടച് മാപ്പ് പറഞ്ഞപ്പോലെക്കും എന്റെ പരിഭവം അലിഞ്ഞു ഇല്ലാതായിരുന്നു....
അവന്‍ വരാത്ത ദിവസങ്ങളില്‍ എനിക്ക് ചുട്ടു പൊള്ളുന്ന പനിയും വിറയലും പതിവായി... അപ്പോളൊക്കെ അച്ഛനും അമ്മയും എന്നെ ഉടനെ ഡോക്ടറുടെ അടുത്ത എത്തിക്കുമായിരുന്നു... അച്ഛന്‍ വല്ലാത്ത മൌനത്തില്‍ ആയിരിക്കും... അമ്മ തേങ്ങി കരയും.... കരയുന്നതല്ലാതെ അമ്മ ഒരിക്കലും അവനെ ശപിച്ചില്ല....
അടുത്ത ദിവസം അവന്‍ വന്നു ഒരുപാട് മാപ്പ് പറയും... എനിക്ക് പൊട്ടി ചിരിക്കാന്‍ തോന്നും... അവനും എന്റെ കൂടെ ചിരിക്കും... എന്നോടവന്‍ മത്സരിക്കും...
അന്ന് അവന്‍ തന്ന മയില്‍ പീലി തുണ്ട് സ്വപ്നം കണ്ടാണ് ഞെട്ടി ഉണര്‍ന്നത്... ഉണര്‍ന്നപ്പോള്‍ ഞാന്‍ വല്ലാതെ വിയര്ത്തിരുന്നു ...കുട്ടിക്കാലത് അവന്‍ തന്ന മയില്‍പീലി എന്റെ പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്നു... അത് ഇരട്ടിക്കുന്നത് കാണാന്‍ വര്‍ഷത്തോളം കാത്തിരുന്നു .. അതൊന്നു കാണാന്‍ , തൊടാന്‍ എനിക്ക് ആഗ്രഹം ആയി.... ഞാന്‍ ശബ്ദം ഉണ്ടാകാതെ തട്ടിന്‍ പുറത്ത് കയറി മയില്പീളിക്കായി തിരഞ്ഞു.... മയില്പീളിക്കൊപ്പം ഒരു പത്രക്കെട്ട് എന്റെ മുന്നിലേക്ക് വീണു...വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പഴക്കം കൊണ്ട് നിറം മങ്ങിയ പത്രം ... അതിനു വല്ലാത്ത പഴമയുടെ മണം ... ഒന്ന് മറിച്ചു നോക്കാന്‍ തോന്നി ... ഭര്‍ത്താവും മകന്റെയും ജഠതിനരികില്‍ പൊട്ടിക്കരയുന്ന ഒരമ്മ എന്നെ നടുക്കി ... അച്ഛന്റെ സുഹൃത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ കാര്‍ അപകടത്തില്‍ മരിച്ച എട്ടു വയസ്സുകാരനെ ഞാന്‍ സൂക്ഷിച് നോക്കി .... എനിക്ക് കണ്ണില്‍ ഇരുട്ട് കയറി... കൂട്ടുകാരന്റെ ജഠതിനരികില്‍ ഇരുന്നു കരയുന്ന പിറന്നാള് കാരിയെ ഞാന്‍ മുന്നില്‍ കണ്ടു ....എന്റെ കാഴ്ച വല്ലാതെ മങ്ങുന്നുണ്ടോ എല്ലാം ഇരുട്ടിലാകുന്നു ... എനിക്ക് ചുറ്റും ഇരുട്ട്....ദൂരെ ആരോ കരയുന്നു....
കണ്ണ് തുറന്നപ്പോള്‍ ഡോക്ടര്‍ മുന്നില്‍ ഇരുന്നു ചിരിക്കുന്നു... ആര്‍ യു ഓള്‍ റൈറ്റ്? ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു .... ഡോക്ടര്‍ എന്റെ ചുമലില്‍ തട്ടി... എല്ലാറ്റിലും ഒരു മാറ്റം അനിവാര്യമാണെന്ന് അച്ഛനോട് ഉപദേശിച്ചു... ഇനി ഇവിടേക്ക് വരാന്‍ ഇടവരാതിരിക്കട്ടെ എന്ന് എന്നെ അനുഗ്രഹിച്ചു
ഹോസ്പിറ്റലില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ എന്റെ മനസ് ശാന്തം ആയിരുന്നു.... ഇന്ന് ഞങ്ങള്‍ പുതിയ വീടിലേക്ക് താമസം മാറി... അച്ഛന്റെ പുതിയ ജോലി സ്ഥലം അടുത്ത് തന്നെ ആണ്... അച്ഛന്‍ നേരത്തെ വീട്ടില്‍ എത്തും.. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അച്ഛനോടും അമ്മയോടും ഒരു പാട് സംസാരിച്ചു... ഇവിടെ വന്ന ശേഷം എന്നെ ഒരിക്കല്‍ പോലും ഏകാന്തത എന്താണെന്ന് അവര്‍ അറിയിച്ചില്ല... അവര്‍ ഉറങ്ങിയാല്‍ ഞാന്‍ ആകാശത്തേക്ക് നോക്കി ഇരിക്കും... നക്ഷത്രങ്ങളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം ആണ്.. അതിലൊരു നക്ഷത്രം എന്നോട് എന്നും കണ്ണ് ചിമ്മും....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ