2013, ജനുവരി 6, ഞായറാഴ്‌ച

കുറെ ദിവസം ആയി ടിവി യില്‍ പല ചാനെലുകളിലും  മിമിക്രി എന്നാ പേരില്‍ പഴയ മഹാന്മാരായ നമ്മുടെ നടന്മാരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാട്ടിക്കൂട്ടലുകള്‍ ഒരുപാട് ഉണ്ടായി വരുന്നു .... എന്ത് ഉദ്ദേശത്തോടെ ആണ് ഇവര്‍ ഇത് ചെയ്യുന്നതെന്ന് അറിയില്ല .. വളരെ അസഹ്യമായ രീതിയിലാണ്   സത്യന്‍ മാഷെയും ശ്രീ  പ്രേം നസീറിനെയും  പോലുള്ള മഹാന്മാരായ നടന്മാരെ  ഇങ്ങനെ സമൂഹത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നത് .. കേരള ഫിലിം ഇന്ടസ്ട്രി ഇന്ന് ഈ നിലയില്‍ എത്തിയതില്‍ ഈ നടന്മാര്‍ക്കുള്ള പങ്ക് ചെറുതല്ല.... ഇത്തരത്തിലുള്ള കോപ്രായങ്ങള്‍ക്ക്‌ എതിരെ സമൂഹം പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു ...

2013, ജനുവരി 3, വ്യാഴാഴ്‌ച

അവസരോചിതം


ഇനി മുതല്‍ എല്ലാ കാര്യത്തിലും   അവസരോചിതം ആയി   പെരുമാറണം  എന്ന് പുതുവര്‍ഷത്തില്‍ അവള്‍ തീരുമാനിചു ...  ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന    പിജി  എന്ട്രന്‍സ് എക്സമിനു വേണ്ടി അവള്‍ നേരത്തെ തന്നെ പഠനം ആരംഭിച്ചു .... പക്ഷെ പഠനത്തിന്റെ തീവ്രത വളരെ കുറഞ്ഞു പോയത് കൊണ്ട് അവള്‍ക്ക് പഠിച്ചു എത്താന്‍  പറ്റിയില്ല ... പരീക്ഷയുടെ രണ്ടു  ആഴ്ച മുന്‍പേ തന്നെ അവള്‍ നിരാശയായി ... ഇത് ഇനി പഠിച്ചാല്‍ എത്തില്ല എന്നാ ചിന്തയാല്‍ അടുത്ത വര്ഷം ആദ്യദിവസം വരുന്ന പിഎസ് സി പരീക്ഷക്കായി പഠനം ആരംഭിച്ചു .. പിജി പരീക്ഷയുടെ തലേ ദിവസം പോലും പി എസ് സി പരീക്ഷക്കായുള്ള കഠിന പരിശ്രമത്തിലായിരുന്നു അവള്‍  ... പിജി പരീക്ഷ എങ്ങും ഇല്ലാതെ കഴിഞ്ഞു  ... ദിവസങ്ങള്‍ കടന്നു പോയി... പുതുവര്‍ഷം വന്നെത്തി ... നാളെ പി എസ സി എക്സാം .... അവള്‍  പഠിക്കുകയാണ് .... അടുത്ത ഒക്ടോബറില്‍ വരാന്‍ പോകുന്ന പിജി എക്സാമിനായി .....

2012, ഡിസംബർ 23, ഞായറാഴ്‌ച

     ഇന്നലെ   മുഴുവന്‍ ന്യൂസ്‌ കാണുക ആയിരുന്നു ....  സാധാരണയായി  ചാനലുകാര്‍ കെട്ടിപ്പൊക്കുന്ന വിവാദ വിഷയങ്ങളില്‍ തല പുകഞ്ഞു പോകണ്ട എന്ന് കരുതി ആ ഭാഗത്തേക്ക് പോകാറെ ഇല്ല.... പക്ഷെ രണ്ടു ദിവസം ആയി നെഞ്ചില്‍ തീയാണ് .... ഒരു പെണ്‍കുട്ടി തലസ്ഥാന നഗരിയില്‍ ക്രൂരമായ രീതിയില്‍ കൂട്ട മാനഭംഗം ചെയ്യപ്പെട്ടിറ്റ് ഒന്ന് പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലല്ലോ എന്ന് വിചാരമായിരുന്നു മനസ്സില്‍ .... എന്തായാലും ജനങ്ങള്‍ പ്രതികരിച്ചു .... ഏറ്റവും പരമാവധി ശിക്ഷ ആ കുറ്റവാളികള്‍ക്ക് കിട്ടാന്‍ ഉതകുന്ന രീതിയില്‍ ശക്തമായ ജനരോഷം ഡല്‍ഹിയില്‍ നമ്മള്‍ കണ്ടു ....    ഇങ്ങനെയുള്ളവ എവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ ഇതൊരു പാഠമാവട്ടെ ....

2012, നവംബർ 26, തിങ്കളാഴ്‌ച



ഹലോ ഫ്രണ്ട്സ് .... 2 ദിവസം ആയി നല്ല സുഖം ഇല്ല .... കോള്‍ഡ്‌ ആയെന്നു തോനുന്നു .... ക്ലിനിക്കില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ .... എന്നാലും സാരം ഇല്ല ... വെറുതെ ഇരിക്കാനും ഒരു സുഖം ഉണ്ട് .... 

2012, നവംബർ 21, ബുധനാഴ്‌ച





ഇന്ന് വീടിലെ പഴയ കപ് ബോഡ്  ഒന്ന് ക്ലീന്‍ ചെയ്യാന്‍ നോക്കിയപ്പോളാണ്   കോളേജില്‍  പഠിക്കുമ്പോള്‍ ഞാന്‍  ഇട്ടിരുന്ന ഒരു ചുരിദാര്‍ കണ്ടത് ..... കോളേജ് കാലത്ത് അത്  എനിക്ക്  ഒരുപാട് ഇഷ്ടം ആയിരുന്നു ...  ഒരു   ഓണത്തിന് വല്യമ്മ വാങ്ങി തന്നതായിരുന്നു... ഇഷ്ടം കൂടി പോയത് കൊണ്ട് ഒന്നോ രണ്ടോ തവണ വിശേഷ അവസരങ്ങളില്‍ മാത്രമേ അത് ഇട്ടിട്ടുള്ളൂ ....  എന്തായാലും ഇന്നൊന്നു ഇട്ടുനോക്കാമെന്ന് കരുതി ... ഇടാന്‍ ശ്രമിച്ചപ്പോലല്ലേ രസം .... ഒരു വിധത്തിലും അതിന്റെ ഉള്ളില്‍ കയറിക്കൂടാന്‍ എനിക്ക് പറ്റുന്നില്ല ....  അപ്പോള്‍ ആണ് ആ ഞെട്ടിപ്പിക്കുന്ന സത്യം ഞാന്‍ മനസിലാക്കിയത് .... ഞാന് അത്രമാത്രം  വണ്ണം വെച്ചിരിക്കുന്നു ... അല്‍പനേരം എന്ത് ചെയ്യണം എന്നറിയാതെ  തരിച്ചിരുന്നു .... ഈ വിഷമം മറക്കാന്‍ ടിവി ഓണ്‍ ചെയ്തതാ അപ്പോള്‍ അതിലും രസം .... മെലിഞ്ഞു മെലിഞ്ഞു ചാവാന്‍  ആയവരുടെ ഫാഷന്‍ ഷോ .... എനിക്ക് വയ്യ .... ഇത് എന്നെക്കൊണ്ട് ഡയറ്റ് ചെയ്യിപ്പിച്ചേ അടങ്ങൂ  എന്നാ  തോന്നുന്നത് ..ഇനി  മുതല്‍ ചോറ് വേണ്ടാ ... പകരം ഓട്സ് ആക്കാം .... രാത്രി ചപ്പാത്തി .... രാവിലെ അര മണിക്കൂര്‍ നടക്കാം .... കാത്തിരുന്ന് കാണാം എന്താ സംഭവിക്കുന്നതെന്ന് .... ഒരു മാസം കൊണ്ട് സുസ്മിത സെന്‍ ആകാന്‍ പറ്റ്വോ ന്നു ഞാനൊന്ന് നോക്കട്ടെ .... അല്ല പിന്നെ .....!!

2012, നവംബർ 18, ഞായറാഴ്‌ച



ഇന്ന് ഉസ്താദ് ഹോട്ടല്‍ ഫിലിം കണ്ടു.... വളരെ കാലത്തിനു ശേഷം ഒരു നല്ല ഫിലിം കണ്ട സന്തോഷം  ....  കൊഴിക്കോടന്‍ ബിരിയാണി കഴിച്ച സുഖം....  മധുരയില്‍ പാവങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന നാരായണ്‍ കൃഷ്ണനെ കണ്ടപ്പോള്‍ സന്തോഷം തോനി ..... പക്ഷെ ഇതൊക്കെ ഫില്മില്‍ മാത്രം സംബവിക്കുന്നതല്ലേ എന്നാണ് കരുതിയത് ... പക്ഷെ നാരായണ്‍ കൃഷ്ണനെന്നതു ജീവിച്ചിരിക്കുന്ന ഒരു യഥാര്‍ത്ഥ ആളുടെ കഥ ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടലാനുണ്ടായത്....ഒരു വലിയ ഹോട്ടലില്‍ ഷെഫ് ആയിരുന്ന പാലക്കാട്ടുകാരന്‍ മധുരയിലെ പാവങ്ങളുടെ ദൈവം ആയിത്തീര്‍ന്നത് എങ്ങനെ എന്നു വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു .....ദൈവം അദ്ദേഹത്തിനു നന്മ മാത്രം വരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .....  ഉള്ളില്‍ ആരോ മന്ത്രിക്കുന്നു .... ഇസ് ദുനിയാ മേ  ജനനത് ഹോ തോ യഹി ഹേ .....   യഹി ഹേ... യഹി ഹേ ....

2012, നവംബർ 16, വെള്ളിയാഴ്‌ച



ഇന്ന് വൃശ്ചികം  ഒന്ന് .... പുതിയ മാസം ആരംഭിക്കുന്നു .... ഈ മാസം എങ്കിലും നന്നായി പ്ലാന്‍ ചെയ്യണം.. ഒന്നും മറക്കാതെ ചെയണം ... കഴിഞ്ഞ മാസത്തിലും ഇതു തന്നെ പറഞ്ഞതാ  ... അത് കഴിഞ്ഞല്ലോ .... ബാംഗ്ലൂരില്‍ നല്ല തണുപ്പാണ് .... രാവിലെ എഴുന്നേല്‍ക്കാന്‍ പോലും തോനില്ല... നാട്ടില്‍ മഴക്കാലത് പനി പിടിച്ച ചാറ്റല്‍ മഴയിലേക്ക് നോക്കി പുതച്ചു മൂടി കിടക്കുമ്പോള്‍ ഒരു സുഖം ഉണ്ടല്ലോ .... ആ ഒരു സുഖം ഇപ്പോള്‍ ഇവിടെയും ഉണ്ട് ..... അതിരാവിലെ  കാപ്പി ഊതി കുടിക്കുമ്പോള്‍ എന്ത് സുഖം ആണെന്നോ.... ഒരു മൂളിപ്പാട്ട് കൂടി പാടിയാല്‍ അസ്സലാകും... പിന്നെയും പിന്നെയും ആരോ കിനാവിന്റെ ............