2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച



ഇന്ന് തറവാട്ടില്‍ ഒന്ന് പോയി .... എത്രയോ കാലം ആയി അവിടെ നിന്ന് പോയിട്ട...  .... ടൌണില്‍ നിന്നൊക്കെ വിട്ട ഒരു ഉള്‍നാടന്‍ പ്രദേശം .... ചുറ്റും സ്നേഹത്തിന്റെ പച്ചപ്പ്‌ ... കിളികളെ നോക്കിയും പാട്ട് പാടിയും നടന്ന ഒരു കൌമാരക്കാരി ഉണ്ടായിരുന്നു അവിടെ .... ഇവിടെ വിട്ടു പോകുമ്പോള്‍ അവളുടെ ഉള്ളില്‍ പ്രതീക്ഷകലെക്കാള്‍ ഏറെ കരിഞ്ഞ സ്വപ്‌നങ്ങള്‍ ആയിരുന്നു .... ഇന്ന് അവളിലെക്കുള്ള അകലം ഒരുപാടാണ്‌ ... എല്ലാവര്ക്കും ബാംഗ്ലൂര്‍ ലെ വിശേഷം  ചോദിക്കുമ്പോള്‍ ‍  ഞാന്‍  നാടിന്റെ ഗന്ധവും രസവും  എന്നിലേക്ക് ആവാഹിക്കുകയായിരുന്നു .... സര്‍പ്പക്കാവിന്റെ അരികിലൂടെ അപ്പക്കള്ളി പറിച് നടക്കുമ്പോള്‍ എന്നിലെ ആ പഴയ കൌമാരക്കാരി ഇനിയും മരിച്ചിട്ടില്ലെന്ന് ഞാന്‍ സന്തോഷത്തോടെ അറിഞ്ഞു ... എപ്പളാണ്  മടക്കം എന്ന് അമ്മായി ചോദിച്ചപ്പോള്‍ ഞാന്‍ ചിരിച്ചതെ ഉള്ളു .... ഞാന്‍ എന്നും ഇവിടെ തന്നെ ആയിരിക്കും അമ്മായീ എന്ന് പറയാന്‍ കൊതിച്ചു ....



 

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

                                    വിസ്മൃതി 

                         

                                
 
  ജീവിതത്തില്‍ ഉണ്ടായ ഒട്ടപ്പെടളിനും വേദനകള്‍ക്കും ശേഷം ഒരു മാറ്റം ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു....   അതുകൊണ്ട് അച്ചനുണ്ടായ സ്ഥലം മാറ്റം  എനിക്ക് വല്ലാതെ ആശ്വാസം ആയി... എന്നെക്കാള്‍ കൂടുതല്‍ അച്ഛനും  അമ്മയ്ക്കും....   ഒരുപാട് പ്രതീക്ഷകളോടെ വളര്‍ത്തിയ,  മകള്‍ ഇങ്ങനെ വിഷാദവതി ആയിരിക്കുന്നത് കാണാന്‍ ഏതു   മാതാപിതാക്കല്‍ക്കാന് ഇഷ്ടം ഉണ്ടാകുക...  എന്നെ സംബന്ധിച്ച  ഇത് ഒരു ഒളിച്ചോട്ടം തന്നെ...  അല്ലെങ്കില്‍ തന്റെ കൂട്ടുകാരനെ  വിധി തട്ടിയെടുത്ത  സ്ഥലത്ത്  ഒരു നിമിഷം പോലും ജീവിക്കാന്‍ എനിക്ക് പറ്റാത്ത അവസ്ഥ ആയിരുന്നു....  കുറച്ചു കൂടി അവിടെ തങ്ങിയാല്‍ ഞാന്‍ തന്നെ ഇല്ലാതാവുന്ന അവസ്ഥയിലേക്ക് മാറിയേനെ.... ഈ കുറഞ്ഞ കാലത്തിന്റെ ഇടക്ക് എന്തൊക്കെ ആണ് സംഭവിച്ചത്...  എന്റെ ജീവിതം തന്നെ മാറിപ്പോയി... എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്റെ എല്ലാമായിരുന്നവന്‍ പത്രത്തിലെ ചരമക്കൊളത്തിലെ ഒരു പൊട്ടു മാത്രം ആയിപ്പോകുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കേണ്ടി വന്നു... അതില്‍ അവനു കൊച്ചുകുഞ്ഞിന്റെ മുഖം ആയിരുന്നു... 

 അച്ഛന്റെ കൂട്ടുകാരന്റെ  മകന്‍ ആയിരുന്നെങ്കിലും അവന്‍ എനിക്ക്  എല്ലാം ആയിരുന്നു...ചെറിയ പ്രായത്തില്‍ തുടങ്ങിയ സൌഹൃദം ... ഒരു കൂടപ്പിരപ്പില്ലാത്ത എനിക്ക് അവന്‍ എല്ലാം ആയിരുന്നു ... അങ്കിള്‍ എന്നും വീട്ടില്‍ വരുമായിരുന്നു ... പിന്നീട് എപ്പോളോ ആ  വരവ് നിലച്ചു ... അമ്മയോട് പലപ്പോളും അങ്കിള്‍ വരാത്തതിന്റെ കാരണം ഞാന്‍  തിരക്കിയിട്ടുണ്ട്.... ‍
അപ്പോള്‍ അമ്മ എന്നെ ഒന്ന് നോക്കും.... ആ മുഖത്തുള്ള വികാരം എന്തെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല... മുതിര്‍ന്നവര്‍ തമ്മില്‍ പിണക്കം ഒക്കെ പതിവാണല്ലോ.... എന്നാലും വര്‍ഷങ്ങളോളം പിണങ്ങി ഇരിക്കാന്‍ കൂട്ടുകാര്‍ക്ക് പറ്റുമോ ...

അങ്കിള്‍  വരാതായ ശേഷവും അവന്‍ എന്നും എന്നെ കാണാന്‍ വരുമായിരുന്നു....  പക്ഷെ അതിനു ശേഷം അവനും ചില  മാറ്റ ങ്ങള്‍  ഉണ്ടായി... പിന്നീട് അവന്‍ ആരോടും സംസാരിക്കുന്നതായി ഞാന്‍  കണ്ടിട്ടില്ല....... ചെറുപ്പത്തില്‍ ഇത്രയും വായാടിയായ എന്റെ കൂട്ടുകാരന്‍ എന്ന് മുതലാണ്‌ ഇത്രക്ക് അന്തര്‍മ്ഖനായതെന്നു ഞാന്‍ അല്ഭുദപ്പെട്ടിട്ടുണ്ട്... അവന്‍ അന്തര്മുഖന്‍  അല്ല അവന്റെ ലോകം എന്നിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടതാണ്... എന്റെ മുന്നില്‍ അവന്‍ എന്നും വായാടി ആയിരുന്നു... കോരിച്ചൊരിയുന്ന മഴ പോലെ  അവന് സംസാരിക്കുമ്പോള്‍ ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കും.
ഞാന്‍ ഒന്നും ചോദിക്കാറില്ല  ... എന്റെ ചോദ്യങ്ങളുടെ ഉത്തരം അവന്‍ ആയിരുന്നു ... അവന്‍ മാത്രം....  അവന്റെ കണ്ണില്‍ നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ മറന്നിരുന്നു .... ഈ ലോകത്തെ മറന്നിരുന്നു...

എന്റെ സാമീപ്യം അവന്‍ എത്ര ഇഷ്ടപ്പെട്ടിരുന്നുവോ അത്രയും അവന്‍  മറ്റുള്ളവരുടെ നിഴല്‍ പോലും വെറുത്തിരുന്നു...  രാവോ   പകലോ നോക്കാതെ എന്റെ മുറിയില്‍ കയറി വരുന്നത് അമ്മയ്ക്കും അച്ഛനും   ഇഷ്ടം അല്ലെന്നു കരുതി ആകാം .... അവരുടെ കാലൊച്ച കേള്‍ക്കുമ്പോലെ അവന്‍ എവിടെയോ മറഞ്ഞിരുന്നു ... എന്നെ  തനിയെ ആക്കി കൊണ്ട്.... എന്റെ മുഖത്തെ പ്രകാശം കാണുമ്പോളോക്കെ അമ്മ എന്നെ പിടിച്ച പൊട്ടി കരയും... അമ്മയെ വിട്ടു ഞാന്‍ ഒരിക്കലും അവന്റെ കൂടെ പോകില്ല എന്ന് പറഞ്ഞു ഞാന്‍ അമ്മയെ സമാധാനിപ്പിക്കും....  അപ്പോള്‍ എനിക്ക് അവനോടു വല്ലാത്ത ദേഷ്യം വരും.... അവന്‍ അവന്റെ അമ്മയെ എങ്കിലും സ്നേഹിച്ചിരുന്നെങ്കില്‍... ഒരു ദിവസം അവര്‍ എന്റെ വീട്ടില്‍   വന്നു ഒരുപാട് കരഞ്ഞു... അമ്മയോട്  എന്തൊക്കെയോ രഹസ്യം പറയുന്നത് കേട്ടു... എന്നെ കണ്ട ഉടനെ അവര്‍ പൊട്ടിക്കരഞ്ഞു.... മോളോട് എനിക്ക് അസൂയ തോനുന്നു എന്നൊക്കെ പറഞ്ഞു.... അന്ന് അവനോട ഞാന്‍    കുറെ നേരം പിണങ്ങി കിടന്നു....  അവന്‍ എന്റെ  കണ്ണീര്‍  തുടച് മാപ്പ് പറഞ്ഞപ്പോലെക്കും എന്റെ പരിഭവം അലിഞ്ഞു ഇല്ലാതായിരുന്നു....

 അവന്‍ വരാത്ത ദിവസങ്ങളില്‍ എനിക്ക് ചുട്ടു പൊള്ളുന്ന പനിയും വിറയലും പതിവായി... അപ്പോളൊക്കെ അച്ഛനും അമ്മയും എന്നെ ഉടനെ  ഡോക്ടറുടെ അടുത്ത എത്തിക്കുമായിരുന്നു... അച്ഛന്‍ വല്ലാത്ത മൌനത്തില്‍ ആയിരിക്കും... അമ്മ തേങ്ങി കരയും.... കരയുന്നതല്ലാതെ അമ്മ ഒരിക്കലും അവനെ ശപിച്ചില്ല....

 അടുത്ത ദിവസം അവന്‍ വന്നു ഒരുപാട് മാപ്പ് പറയും... എനിക്ക് പൊട്ടി ചിരിക്കാന്‍ തോന്നും... അവനും എന്റെ കൂടെ ചിരിക്കും... എന്നോടവന്‍ മത്സരിക്കും...

 അന്ന് അവന്‍  തന്ന മയില്‍ പീലി തുണ്ട് സ്വപ്നം കണ്ടാണ്‌ ഞെട്ടി ഉണര്‍ന്നത്...  ഉണര്‍ന്നപ്പോള്‍ ഞാന്‍ വല്ലാതെ വിയര്ത്തിരുന്നു ...കുട്ടിക്കാലത്  അവന്‍ തന്ന മയില്‍‌പീലി     എന്റെ പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്നു...   അത് ഇരട്ടിക്കുന്നത് കാണാന്‍ വര്‍ഷത്തോളം കാത്തിരുന്നു .. അതൊന്നു കാണാന്‍ , തൊടാന്‍ എനിക്ക്   ആഗ്രഹം ആയി.... ഞാന്‍ ശബ്ദം ഉണ്ടാകാതെ തട്ടിന്‍ പുറത്ത് കയറി   മയില്പീളിക്കായി തിരഞ്ഞു.... മയില്പീളിക്കൊപ്പം ഒരു പത്രക്കെട്ട് എന്റെ മുന്നിലേക്ക് വീണു...വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പഴക്കം കൊണ്ട് നിറം മങ്ങിയ പത്രം ... അതിനു വല്ലാത്ത പഴമയുടെ മണം ... ഒന്ന് മറിച്ചു നോക്കാന്‍ തോന്നി ... ഭര്‍ത്താവും മകന്റെയും ജഠതിനരികില്‍ ‍ പൊട്ടിക്കരയുന്ന ഒരമ്മ എന്നെ നടുക്കി ...  അച്ഛന്റെ സുഹൃത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷം കഴിഞ്ഞു  മടങ്ങുമ്പോള്‍     കാര്‍ അപകടത്തില്‍ മരിച്ച എട്ടു വയസ്സുകാരനെ ഞാന്‍ സൂക്ഷിച് നോക്കി .... എനിക്ക് കണ്ണില്‍ ഇരുട്ട് കയറി... കൂട്ടുകാരന്റെ ജഠതിനരികില്‍ ഇരുന്നു  കരയുന്ന പിറന്നാള് കാരിയെ ഞാന്‍ മുന്നില്‍ കണ്ടു ....എന്റെ കാഴ്ച വല്ലാതെ മങ്ങുന്നുണ്ടോ  ‍   എല്ലാം ഇരുട്ടിലാകുന്നു ...  എനിക്ക് ചുറ്റും ഇരുട്ട്....ദൂരെ  ആരോ കരയുന്നു....

കണ്ണ്  തുറന്നപ്പോള്‍  ഡോക്ടര്‍ മുന്നില്‍ ഇരുന്നു ചിരിക്കുന്നു... ആര്‍ യു ഓള്‍ റൈറ്റ്?   ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു .... ഡോക്ടര്‍ എന്റെ ചുമലില്‍ തട്ടി...  എല്ലാറ്റിലും ഒരു മാറ്റം അനിവാര്യമാണെന്ന് അച്ഛനോട് ഉപദേശിച്ചു... ഇനി ഇവിടേക്ക് വരാന്‍ ഇടവരാതിരിക്കട്ടെ എന്ന് എന്നെ അനുഗ്രഹിച്ചു 

 ഹോസ്പിറ്റലില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോള്‍ എന്റെ മനസ് ശാന്തം ആയിരുന്നു.... ഇന്ന് ഞങ്ങള്‍ പുതിയ വീടിലേക്ക്‌ താമസം മാറി... അച്ഛന്റെ പുതിയ ജോലി സ്ഥലം അടുത്ത് തന്നെ ആണ്... അച്ഛന്‍ നേരത്തെ വീട്ടില്‍ എത്തും.. വര്‍ഷങ്ങള്‍ക്ക്  ശേഷം ഞാന്‍ അച്ഛനോടും അമ്മയോടും ഒരു പാട് സംസാരിച്ചു... ഇവിടെ വന്ന ശേഷം എന്നെ ഒരിക്കല്‍ പോലും ഏകാന്തത എന്താണെന്ന് അവര്‍ അറിയിച്ചില്ല... അവര്‍ ഉറങ്ങിയാല്‍ ഞാന്‍ ആകാശത്തേക്ക് നോക്കി ഇരിക്കും... നക്ഷത്രങ്ങളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം ആണ്.. അതിലൊരു നക്ഷത്രം എന്നോട് എന്നും കണ്ണ് ചിമ്മും....



   

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച



ഇന്ന് ഓണത്തിന്റെ ഒന്നാം ദിനം.... പ്രകൃതിയും  മനസും ഒരുപോലെ പൂത്തുലയുന്ന കാലത്തിന്റെ ആരംഭം... പുല്ചെടിയെ ഈറനണിയിച്ചു കൊണ്ട് ജലകണങ്ങള്‍ ഓണത്തെ വരവേല്‍ക്കും .. കാക്ക  പൂക്കളും തുമ്പപ്പൂവും  ഒരു പരവതാനി തന്നെ സൃഷ്ടിച്ചിട്ടുണ്ടാകും ...  ഇതൊക്കെ ഓണ സങ്കല്‍പം...   ഇന്ന് കാലം മാറിയില്ലേ ....    രാവിലെ എഴുന്നെട്ടപ്പോലാണ്    അത്തം ആണെന്നറിഞ്ഞത് ....    എന്നെ പൂക്കള്‍ പരിക്കാനെല്പിചു അമ്മ അമ്പലത്തില്‍ പോയി. ഇന്ന് ആദ്യ ദിവസം അല്ലെ.. കടയിലൊന്നും  ഇറക്കുമതി പൂക്കള്‍ കിട്ടില്ല....  വീടിലെ ചട്ടിയില്‍ വെച്ചിരിക്കുന്ന ശ്രീലങ്കന്‍ മുല്ലയും മുള്ളിന്‍ പൂക്കളും  പറിച്ചു കഴിഞ്ഞപ്പോളാണ് എനിക്ക്  തുമ്പ പൂവിന്റെ കാര്യം ഓര്മ വന്നത്...  അത് എവിടെ നിന്ന് സംഘടിപ്പിക്കും ?  പറമ്പില്‍  കാണാനില്ല....  ബാകി ഭാഗത്തൊക്കെ റബ്ബര്‍ കാടുകളാണ് ... അവിടെ തുംബക്ക് സ്ഥാനം ഇല്ല  ഇന്ന് തുമ്പ ഇല്ലാതെ തന്നെ പൂക്കളം  ഉണ്ടാക്കേണ്ടി വരും ....  ഒരു നിമിഷം ഞാന്‍ എന്റെ  കുട്ടിക്കാലത്തെ   പറ്റി ഓര്‍ത്തു പോയി ...

 കാല്കൊല്ല   പരീക്ഷ കഴിഞ്ഞു വീട്ടില്‍    വരുന്ന  ഞങ്ങള്‍ക്ക് അച്ഛമ്മ  ആളെ ഏല്‍പ്പിച്   ഒരു വട്ടി  ഉണ്ടാക്കി വെച്ചിട്ടുണ്ടാകും ....    ഞങ്ങള്‍  ഊണ്  പോലും കഴിക്കാതെ വീട്ടിന്റെ അടുത്തുള്ള  മലയിലേക്ക് ഓടും ..അവിടെ     എതുമ്പോളെക്കും  ഞങ്ങള്‍ ഒരു വലിയ സംഘം തന്നെ ആയിട്ടുണ്ടാകും    ... മലയിലെതിയാല്‍  ഇതുപോലുള്ള ഒരുപാട് സംഘങ്ങള്‍ ഉണ്ടാകും ...  കൊച്ചു കൊച്ചു സംഘങ്ങള്‍ തമ്മിലുള്ള  മത്സരം ആണ് പിന്നെ ...  കൂടുതല്‍ പൂ കിട്ടാന്‍ വേണ്ടി കുട്ടികള്‍ എന്ത് സാഹസത്തിനും മുതിരും..  ചെങ്കുത്തായ തലേ ദിവസത്തെ മഴ കൊണ്ട് നനഞ്ഞു കിടക്കുന്ന നന്നായി വഴുക്കുന്ന   പാറയിലും വലിയ  മരത്തിലും ഒക്കെ കുട്ടികള്‍ വലിഞ്ഞു കയറും.... വട്ടി  നിറയെ തുബപ്പൂവും കുമ്പിളില്‍ കാക്ക പൂവും മുക്കുത്തിയും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളും മടങ്ങുമ്പോള്‍ കയ്യിലുണ്ടാകും...  അന്ന് അതൊക്കെ നനച്ചു വെക്കും... അടുത്ത ദിവസം പുലര്‍ച്ചക്ക് വീണ്ടും പൂ പറിക്കാന്‍ ഇറങ്ങും... ഒരായിരം തുമ്പ പൂക്കള്‍ വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി വിരിഞ്ഞിട്ടുണ്ടാകും ....  മനസ്സില്‍  പറയാനാവാത്ത  ആനന്ദം നിറയും... അതൊരു വല്ലാത്ത കാലം...

  ഇന്ന് തുംബക്ക് വംശ നാശം വന്നെന്നു തോനുന്നു... ആ കാലത്തോടൊപ്പം എല്ലാം പോയി.... ഇനി ഇന്ന് തുമ്പയും കൊക്കൊതിയും മുക്കുത്തിയും ഇല്ലാതെ പൂവിടുക തന്നെ...

ജീവിതത്തില്‍ നാം ആഗ്രഹിച്ചത് എല്ലാം ലഭിക്കുന്നവര്‍ ഉണ്ടാകാം.  പക്ഷെ അവര്‍ ജീവിതത്തില്‍ തൃപ്തരായിരിക്കുമോ.... ഇല്ല... അവര്‍ കൂടുതല്‍ ആഗ്രഹിച് കൊണ്ടേ ഇരിക്കും...  ഒന്നിലും അവര്‍ക്ക് തൃപ്തി ഉണ്ടാകില്ല ആഗ്രഹിച്ചത് കിടാത്തവര്‍ അതില്‍ ദുഖിതര്‍ ആയിരിക്കും...  പിന്നെ ആരാണ് എപ്പോളും സന്തോഷവാന്മാര്‍ ആയിരിക്കുന്നത്? കിട്ടിയതില്‍ ത്രിപ്തരായി ജീവിക്കുന്നവര്‍ തന്നെ... പക്ഷെ കിട്ടിയത് കൊണ്ട് മാത്രം തൃപ്തരായാല്‍ ജീവിതത്തില്‍ എന്തെങ്കിലും ഉയര്‍ച്ച ഉണ്ടാകുമോ... പിന്നെ എന്താണ് വേണ്ടത്... നേടാന്‍ വേണ്ടി പരിശ്രമിക്കാം പക്ഷെ നേടിയില്ലെങ്കില്‍ ദുഖിക്കരുത്... എനിക്ക് ഇത്ര എങ്കിലും കിട്ടിയല്ലോ... എന്നോര്‍ത് സന്തോഷിക്കുക.. പരിശ്രമത്തെ കൈ വിടാതിരിക്കുക... വീണ്ടും നേടാനായി സ്വപ്നം കാണുക.. അത് ശക്തമായ എന്നാല്‍ ആരോഗ്യകരമായ ധിഷണ ആയി വളര്‍ത്തുക... അതോടൊപ്പം ജീവിതം ആസ്വദിക്കുക.... നമുക്ക് ചുറ്റുമുള്ള സഹജീവികളെ കാണുക... പലരും ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ വിഷമിക്കുന്നവരാന്... തനിക്ക് കഴിയുന്ന രീതിയില്‍ അവരെ സഹായിക്കുക... അതില്‍ ആനന്ദം കണ്ടെത്തുക... അപ്പോള്‍ നമ്മുടെ ജീവിതവും നമ്മോടൊപ്പം സുഗമം ആകും..

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച



നനുത്ത ഈ പ്രഭാതം എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്തുന്നു ... എന്തോ ഒരു നോസ്ടാല്ജിക്  ഫീലിംഗ്... രാവിലെ സ്കൂളിലേക് പോകുന്ന മടിയുടെ പഴമ മണക്കുന്ന പ്രഭാതം മുതല്‍ കോളേജിലെ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍, ഒടുവില്‍ ഹോസ്പിടളിലെ ഉത്തരവാടിതത്തിന്റെ നേര്‍ത്ത ചൂടുള്ള പ്രഭാതം വരെ എന്റെ മനസിലേക്ക് വരുന്നു... നാട്ടില്‍ നിന്ന് പോയ ശേഷം ഇങ്ങനെ ഒരു ഫീലിംഗ് ആദ്യം ആയിട്ടാണ്... പഴയ കൂടുകാരികളെ കാണാന്‍ വല്ലാത്ത മോഹം... അവരോടൊപ്പം കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയും ദിവസങ്ങള്‍ പങ്കിട്ടത് ഓര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ടബോധം... അന്ന് നടന്നിരുന്ന ഒടപ്പൂ പൂത്ത വഴിയിലൂടെ എന്റെ കൂട്ടുകാര്‍ക്കൊപ്പം  പോകാന്‍  വല്ലാത്ത മോഹം... അങ്ങനെ ഒരു ജീവിതം ഉണ്ടാകില്ലല്ലോ.. പോയകാലം ഒരിക്കലും തിരിച്ച വരില്ലല്ലോ....
നാടിലെത്തി..  ഇവിടെ വന്ന രണ്ടു ദിവസം നല്ല മഴ... പിന്നെ ആണെങ്കില്‍ മഴയെ ഇല്ല...  നല്ല കഥ തന്നെ..  കര്‍ക്കിടകത്തില്‍ വരാന്‍ മറന്ന മഴ ചിങ്ങത്തില്‍ വന്നെന്നാണ്  വിചാരിച്ചത്...  എന്തായാലും 2 ദിവസം നല്ല മഴ കിട്ടി.  കാലാവസ്ഥ ഒക്കെ ആകെ മാറിയിരിക്കുന്നു. ഇത് മനുഷ്യന്റെ തെറ്റായ ചെയ്തികളുടെ ഫലം ആണോ അതോ എല്‍നിനോ യുടെ വികൃതി ആണോ എന്തോ?...