2012, ജൂലൈ 13, വെള്ളിയാഴ്‌ച

ഇതള്‍ വിരിയുന്ന ഓരോ സ്വപ്നത്തിലും ഞാന്‍ നിന്നെ തിരഞ്ഞു...

    ഉണര്‍വിന്റെ നിറങ്ങളില്‍ നിന്നെ കാണാന്‍ കൊതിച്ചു...
      
അടരുന്ന കണ്ണീര്‍ക്കണങ്ങളില്‍ നിന്റെ സാന്ത്വനം കാതോര്‍ത്തു....

ഒടുവില്‍ അടരുന്ന ജീവിത ചൂടില്‍ നിന്നെ ഞാന്‍ മറന്നു...

പകലിന്റെ നിഴല്‍ പോലെ മനസ്സില്‍ എവിടെയോ പോയൊളിച്ചു
   
നീ ആരായിരുന്നു...  എന്റെ സ്വപ്നമോ... പകല്ക്കിനവോ....

2012, ജൂലൈ 12, വ്യാഴാഴ്‌ച

ഇന്ന് ജ്യോതിഷത്തിന്റെ ഒരു ബുക്ക്‌ വായിച്ചു...  ജ്യോതിഷത്തില്‍ ഒന്നും വിശ്വാസം ഇല്ലാത്ത ഞാന്‍ അല്പം പുച്ച്ഹത്തോടെ ആണ് വായിക്കാന്‍ തുടങ്ങിയത് എങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് വല്ലാത്ത ഇഷ്ടം തോനി....  യഥാര്‍ത്ഥ ജ്യോതിഷം പരിഹാര കര്‍മങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാന്‍   ഭക്തന്മാരെ പ്രേരിപ്പിക്കുന്നത് അല്ലെന്നും അവരുടെ മനസ്സില്‍ പവിത്രമായ ഭക്തി  ജനിപ്പിക്കുന്നത് ആണെന്നും കണ്ടു...യഥാര്‍ത്ഥത്തില്‍ അതല്ലേ ശരി...   എനിക്ക് വല്ലാത്ത ഒരു സന്തോഷം തോനുന്നു....ഒരു പുതിയ അറിവ് ലഭിച്ചല്ലോ....   പിന്നെ ഭവിഷ്യപുരാണത്തില്‍ ശ്രേഷ്ടമായ കര്മങ്ങളെ പറ്റി പറയുന്നതും അതില്‍ ഉദ്ധരിച് കണ്ടു. അതായത് വൃദ്ധരായ ബന്ധുവോ അടുത്ത സുഹൃത്തോ വാര്‍ധക്യ കാലത്ത് ദുരിതാവസ്തയിലായതായി അറിഞ്ഞാല്‍ അവര്‍ക്ക് അന്ന വസ്ത്രാദികള്‍ നല്‍കി ആശ്രയം നല്‍കുന്നതും പരിച്ചരിക്കുന്നതും ഏഴു ജന്മങ്ങളിലെ പാപം തീര്കുമെന്നു അതില്‍ പറഞ്ഞിരിക്കുന്നു.... ഇന്നത്തെ കാലത്ത് ഇതൊക്കെ എത്ര പേര്‍ ചെയ്യൂന്നുണ്ട് ?? സ്വന്തം മാതാ പിതാക്കളെ വാര്ധക്യാവസ്ഥയില്‍ ശുശ്രുഷിക്കാന്‍ പോലും പലര്ക്കും സമയം ഇല്ലാ... തന്റെ സുഖകരമായ ജീവിതത്തിനു വിഷമം ഉണ്ടാക്കുന്ന എന്തെങ്കിലും വന്നാല്‍ ഉടനെ ഒരു ജ്യോത്സ്യനെ കണ്ടു ദോഷ പരിഹാരാര്‍ത്ഥം വന്‍ പണം ചിലവാക്കി പൂജകളൊക്കെ നടത്തുന്നതാണ് ഇന്നത്തെ പരിഷ്കൃത ജനത...  എന്നാല്‍ തന്റെ ചെറിയ ഒരു സഹായം കൊണ്ട് ജീവിതത്തിലേക്ക് കരകയരാവുന്ന സഹജീവിയെ പറ്റി ഓര്‍ക്കാരില്ലാ... അവന്റെ വിഷമങ്ങളെ കാണാറില്ല... പിന്നെ എത്ര പൂജ ചെയ്താലും എന്താണ് പ്രയോജനം....

2012, ജൂലൈ 11, ബുധനാഴ്‌ച

ഇന്നെന്തോ നല്ല ദിവസം ആണെന്ന് തോനുന്നു... രാവിലെ തന്നെ മടി കൂടാതെ എല്ലാ പണിയും ചെയ്തു... പിന്നെ ഒരു നല്ല തീരുമാനവും എടുത്തു... ഇന്ന് മുതല്‍ ഞാന്‍ ഒരു പുതിയ ഭാഷ പഠിക്കാന്‍ പോകുന്നു... കന്നഡ... ദൈവമേ ഈ തീരുമാനത്തിന് ആയുസ്സ് ഉണ്ടാകണേ... എനിക്ക് സല്‍ബുദ്ധി  തോണനെ....

2012, ജൂലൈ 9, തിങ്കളാഴ്‌ച


                                     മഴ

    നാട്ടില്‍ നല്ല മഴ ആണെന്ന് കേട്ടു. ഇവിടെ വെറുതെ ഒന്ന് പാറി പോകുന്ന മഴ  കാണുമ്പോള്‍ നാടിലെ ആ നല്ല മഴക്കാലം ഓര്മ വരും. കന്നെര്തുള്ളി ചെടി പടര്‍ന്ന  
 മതിലിന്റെ ഓരത് കൂടെ വെള്ളത്തില്‍ ഉറവയില്‍ നിന്ന് മീന്‍ പിടിച് പടര്‍ന്നു നില്‍കുന്ന വെള്ളത്തണ്ടുകള്‍ കൊതിയോടെ പറിച് സ്ചൂളിലെക്  പോയിരുന്ന ആ മഴക്കാലം.....  

ബാംഗ്ലൂര്‍


         ഇപ്പോള്‍ എന്താണെന്ന് അറിയില്ല നാട്ടില്‍ പോകാന്‍   മടി ആകുന്നു. ആദ്യമായി നാട്ടില്‍ നിന്ന്  ഇവിടേക്ക്  വരുമ്പോള്‍ എത്ര വിഷമം ഉണ്ടായിരുന്നോ അത്രയും നാടിലെക്ക് പോകുബോലും തോനുന്നു .  ബാംഗ്ലൂരില്‍ പോയാല്‍ പിന്നെ തിരിച്ച പോകാന്‍ തോനില്ല എന്ന് പണ്ട് പലരും പറഞ്ഞു കേടിടുണ്ട്.... ഇപ്പൊ അത് ശരി  ആണെന്ന് തോന്നുന്നു . ട്രെയിനില്‍ യാത്ര ചെയ്യാനുള്ള മടി ആണ് പ്രധാന കാരണം.... നഗരം കൊതിപ്പിച്ചത് കൊണ്ടല്ല  ....