2012, ജൂലൈ 6, വെള്ളിയാഴ്‌ച

 ഇന്നത്തെ ചിന്താവിഷയം

  ഇന്ന് രാവിലെ നടക്കാന്‍ പോയപ്പോള്‍ ആരെ ആണാവോ  കണി കണ്ടത്?  രാവിലെ തന്നെ പൈപ്പിലെ  വെള്ളം നിന്നു. ഒന്ന് കഴിച്ച പത്രം കഴുകാന്‍  പോലും വെള്ളം ഇല്ല.  മുഴുവന്‍ അടുക്കളയില്‍ കൂടി ഇട്ടു. കാര്യം എന്താണെന്നു ആരായാന്‍  മുകളിലത്തെ ഫ്ലാറ്റില്‍ ചെന്നപ്പോള്‍ അവിടെ ഇന്നലെ മുതലേ വെള്ളം ഇല്ല.  പാവം ഭാര്യയും ഭര്‍ത്താവും അത്യാവശ്യ കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെ ,വിറങ്ങലിച് ഇരിക്കുന്നു. പിന്നെ ഞാന്‍ അധികം അവിടെ നിന്നില്ല... ഓടി താഴേക്ക് വന്നു.. പിന്നെ വെറുതെ .ഇരിപ്പായി... കുറച്ച കഴിഞ്ഞപ്പോള്‍ ടിവി തുറന്നു നോക്കി. നല്ല ഒരു ഫിലിം. എനിക്ക് സന്തോഷം ആയി.... ഞാന്‍ ഇരുന്നു കാണാന്‍ തുടങ്ങി. അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് തോനി ചോറു കഴിച്ച കൊണ്ട് കാണാമെന്നു. അങ്ങനെ ഞാന്‍ ചോറും തൈരും അച്ചാറും നല്ല മത്തിക്കറിയും ഒക്കെ ഫ്രിട്ഗില്‍ നിന്ന്  എടുത്ത്   സാവധാനം കഴിക്കാന്‍ തുടങ്ങിയതും പെടീന്നു ടിവി ഓഫ്‌ ആയി എന്ത് ചെയ്തിട്ടും ഓണ്‍ ആകുന്നില്ല...  ആകെ ഒരു മൂഡ്‌ ഓഫ്‌.... ഇനി എന്ത് ചെയും... എന്തായാലും നെറ്റ് എടുത്ത് ഒന്ന് നോക്കാമെന്ന് വിചാരിച് ...ഇവിടെ എത്തി... ഇങ്ങനെ കുത്തി .കുറിക്കുന്നു..    നല്ല മഴക്കാര് ഉണ്ട്.... അയ്യോ കറന്റ്‌ .പോയല്ലോ...  എന്റെ ലപിന്റെ ബാറ്റെര്യും ഇപ്പോള്‍ തീരും.... ഇത്രയും മനോഹരമായ ദിവസം ഇനി ഉണ്ടാവരുതേ ....കര്‍ത്താവേ....

2012, ജൂലൈ 5, വ്യാഴാഴ്‌ച

ഞാന്‍ ആര് ?


ഞാന്‍ ആരെന്ന ചോദ്യം ഇന്നും എനിക്ക് സംശയം ആണ് .  കുറെ കാലം ഞാന്‍ വിചാരിച്ചു ഒരു ചിത്രകാരി ആയിരിക്കും എന്ന്..അങ്ങനെ കുറെ ചിത്രങ്ങള്‍ ഒക്കെ വരച്ചു..  പലരുടെയും കളിയാക്കല്‍  കിടി. പിന്നെ മനം മടുത്തപ്പോള്‍ ഞാന്‍ അത് നിര്‍ത്തി . ഒരു മാസത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ ചിത്രങ്ങള്‍ ഒക്കെ മറന്നു.... പിന്നെ ഞാന്‍ മറ്റെന്തിലോ ആയി .ശ്രദ്ധ...  ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞപ്പോള്‍ സ്കൂളില്‍ കലാപരിപാടി തുടങ്ങി.... പതിവുപോലെ ഞാന്‍ എല്ലാത്തിലും പങ്കെടുക്കാന്‍ പേര് കൊടുത്തു.. എന്തിനു പറയുന്നു എനിക്ക് ഒന്നിനും സമ്മാനം കിടിയില്ല.. അടുത്ത തവണ സമ്മാനം കിടന്‍ വേണ്ടി ഞാന്‍ പട്ടു പടി പഠിക്കാന്‍ തുടങ്ങി.... അങ്ങനെ ഇരിക്കെ പഞ്ചായത്തില്‍ ഒരു കലാപരിപാടി മത്സരം വന്നു.. ഞാന്‍ ആരും അറിയാതെ പാടിന് പേര് കൊടുത്തു.. അങ്ങനെ മത്സരം വന്നു.. ലലൈതലലൈതഗനതിനു എന്റെ പേര് വിളിച്ചു. ഞാന്‍ അഭിമാനത്തോടെ ഓടി ചെന്ന്..  സകലലോകതെയും മറന്നു ഞാന്‍ പാടി.. എന്റെ പാട്ടില്‍ എനിക്ക് തന്നെ അഭിമാനം .തോനി . ഞാന്‍ നോക്കുമ്പോള്‍ എല്ലാവരും എന്നെ നിര്‍നിമേഷരായി നോക്കുന്നത് കണ്ടു.. പാടി കഴിഞ്ഞ ഞാന്‍ ഗമയോടെ ആരോടും മിണ്ടാതെ ഒരു മൂലയില്‍ പോയിരുന്നു.. അങ്ങനെ റിസള്‍ട്ട്‌ വരുന്ന സമയം ആയി.. എനിക്ക് ചെറുതായി ഒപ്രു പരിബ്രം ഒന്നും തോന്നാതിരുന്നില്ല.. റിസള്‍ട്ട്‌ പ്രക്യപിക്കാന്‍ തുടങ്ങി... ഞാന്‍ എന്റെ ചെവി പൊത്തി . വേണ്ട എനിക്ക് കേള്‍ക്കണ്ട.... എല്ലാവരും അഭിനന്ദനവും ആയി എന്റെ അടുത്തേക് വരുന്നത് കണ്ടാല്‍ മതി....  അല്പം കഴിഞ്ഞ ഞാന് ചെവിയില്‍ നിഇനും വിരലെടുത്തു ചുറ്റും നോക്കി.. എന്റെ അടുത്തൊന്നും ആരും ഇല്ല.... കൊച്ചു തുരുത് പോലെ ആളുകള്‍ അവിടെയും ഇവിടെയും പലകുടികളുടെ ചുറ്റും ആയി കൂട്ടം കൂടി നില്‍ക്കുന്നു. എനിക്ക് തലകറങ്ങി..  ചുറ്റും ഇരുട്ട്... ആരെയും കാന്നുന്നില്ല.. കൈ തണുക്കുന്നു.... ആരോ എന്റെ കയ്യില്‍ പിടിച്ചോ.... .അമ്മ... കണ്ണ് തുറന്നപ്പോള്‍ അമ്മയുടെ പരിബ്രമിച്ച മുഖം.... എന്റെ വീട്.... ഇനി സ്കൂളില്‍ പോകുമ്പോള്‍ വല്ലതും കഴിച്ചിട്ട് പോകണമെന്ന മാമയുടെ ശകാരം . എനിക്ക് ഇപ്പോള്‍ എവിടെയാണെന്നും എന്ത് പടിയെന്നും മനസിലായി.... പക്ഷെ ഒരു കാര്യം മാത്രം ...മനസിലാകുന്നില്ല . ദൈവം എല്ലാവര്ക്കും ഒന്നല്ലെങ്കില്‍ മറൊരു കഴിവ് കൊടുക്കുമെന്ന് കേള്‍ക്കുന്നു എനിക്കെന്തേ കിടതിരുന്നത്??  ഈ ച്സംസയം ഇന്നുവളര്‍ന്നു ഒരു തൊഴിലിനു വേണ്ടി തെണ്ടുന്ന   എന്റെ മനസിനെ മഥിക്കുന്നു...... ,