ഇന്ന് ഓണത്തിന്റെ ഒന്നാം ദിനം.... പ്രകൃതിയും മനസും ഒരുപോലെ പൂത്തുലയുന്ന കാലത്തിന്റെ ആരംഭം... പുല്ചെടിയെ ഈറനണിയിച്ചു കൊണ്ട് ജലകണങ്ങള്‍ ഓണത്തെ വരവേല്‍ക്കും .. കാക്ക പൂക്കളും തുമ്പപ്പൂവും ഒരു പരവതാനി തന്നെ സൃഷ്ടിച്ചിട്ടുണ്ടാകും ... ഇതൊക്കെ ഓണ സങ്കല്‍പം... ഇന്ന് കാലം മാറിയില്ലേ .... രാവിലെ എഴുന്നെട്ടപ്പോലാണ് അത്തം ആണെന്നറിഞ്ഞത് .... എന്നെ പൂക്കള്‍ പരിക്കാനെല്പിചു അമ്മ അമ്പലത്തില്‍ പോയി. ഇന്ന് ആദ്യ ദിവസം അല്ലെ.. കടയിലൊന്നും ഇറക്കുമതി പൂക്കള്‍ കിട്ടില്ല.... വീടിലെ ചട്ടിയില്‍ വെച്ചിരിക്കുന്ന ശ്രീലങ്കന്‍ മുല്ലയും മുള്ളിന്‍ പൂക്കളും പറിച്ചു കഴിഞ്ഞപ്പോളാണ് എനിക്ക് തുമ്പ പൂവിന്റെ കാര്യം ഓര്മ വന്നത്... അത് എവിടെ നിന്ന് സംഘടിപ്പിക്കും ? പറമ്പില്‍ കാണാനില്ല.... ബാകി ഭാഗത്തൊക്കെ റബ്ബര്‍ കാടുകളാണ് ... അവിടെ തുംബക്ക് സ്ഥാനം ഇല്ല ഇന്ന് തുമ്പ ഇല്ലാതെ തന്നെ പൂക്കളം ഉണ്ടാക്കേണ്ടി വരും .... ഒരു നിമിഷം ഞാന്‍ എന്റെ കുട്ടിക്കാലത്തെ പറ്റി ഓര്‍ത്തു പോയി ...
കാല്കൊല്ല പരീക്ഷ കഴിഞ്ഞു വീട്ടില്‍ വരുന്ന ഞങ്ങള്‍ക്ക് അച്ഛമ്മ ആളെ ഏല്‍പ്പിച് ഒരു വട്ടി ഉണ്ടാക്കി വെച്ചിട്ടുണ്ടാകും .... ഞങ്ങള്‍ ഊണ് പോലും കഴിക്കാതെ വീട്ടിന്റെ അടുത്തുള്ള മലയിലേക്ക് ഓടും ..അവിടെ എതുമ്പോളെക്കും ഞങ്ങള്‍ ഒരു വലിയ സംഘം തന്നെ ആയിട്ടുണ്ടാകും ... മലയിലെതിയാല്‍ ഇതുപോലുള്ള ഒരുപാട് സംഘങ്ങള്‍ ഉണ്ടാകും ... കൊച്ചു കൊച്ചു സംഘങ്ങള്‍ തമ്മിലുള്ള മത്സരം ആണ് പിന്നെ ... കൂടുതല്‍ പൂ കിട്ടാന്‍ വേണ്ടി കുട്ടികള്‍ എന്ത് സാഹസത്തിനും മുതിരും.. ചെങ്കുത്തായ തലേ ദിവസത്തെ മഴ കൊണ്ട് നനഞ്ഞു കിടക്കുന്ന നന്നായി വഴുക്കുന്ന പാറയിലും വലിയ മരത്തിലും ഒക്കെ കുട്ടികള്‍ വലിഞ്ഞു കയറും.... വട്ടി നിറയെ തുബപ്പൂവും കുമ്പിളില്‍ കാക്ക പൂവും മുക്കുത്തിയും പിന്നെ പേരറിയാത്ത ഒരുപാട് പൂക്കളും മടങ്ങുമ്പോള്‍ കയ്യിലുണ്ടാകും... അന്ന് അതൊക്കെ നനച്ചു വെക്കും... അടുത്ത ദിവസം പുലര്‍ച്ചക്ക് വീണ്ടും പൂ പറിക്കാന്‍ ഇറങ്ങും... ഒരായിരം തുമ്പ പൂക്കള്‍ വീണ്ടും ഞങ്ങള്‍ക്ക് വേണ്ടി വിരിഞ്ഞിട്ടുണ്ടാകും .... മനസ്സില്‍ പറയാനാവാത്ത ആനന്ദം നിറയും... അതൊരു വല്ലാത്ത കാലം...
ഇന്ന് തുംബക്ക് വംശ നാശം വന്നെന്നു തോനുന്നു... ആ കാലത്തോടൊപ്പം എല്ലാം പോയി.... ഇനി ഇന്ന് തുമ്പയും കൊക്കൊതിയും മുക്കുത്തിയും ഇല്ലാതെ പൂവിടുക തന്നെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ